Congress: From 149 to 72
1980ലെ തെരഞ്ഞെടുപ്പില്‍ 141 സീറ്റും 1985ലെ തെരഞ്ഞെടുപ്പില്‍ 149 സീറ്റും നേടി അധികാരത്തിലെത്തിയ പാർട്ടിയാണ് കോണ്‍ഗ്രസ്. 28 വർഷം മുൻപ് ഗുജറാത്ത് എന്ന സംസ്ഥാനം ഒറ്റക്ക് ഭരിച്ചുകൊണ്ടിരുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ 90ല്‍ ജനതാദളിനൊപ്പം അധികാരം പങ്കിട്ട ശേഷം കോണ്‍ഗ്രസ് തകർന്നു. 90ല്‍ ഗുജറാത്ത് നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 33 ആയി കുറഞ്ഞു. മറുവശത്ത് 80ല്‍ വെറും 9 സീറ്റുമായിട്ടാണ് ബിജെപിയുടെ കടന്നുവരവ്. അന്ന് ഒരു ശക്തിയേ അല്ലായിരുന്നു ബിജെപി. അവിടെ നിന്നാണ് ഇന്ന് കാണുന്ന തരത്തിലേക്ക് ബിജെപി വളർന്നത്. ഗുജറാത്തിലെ 38 വര്‍ഷത്തെ കണക്കെടുത്താല്‍ അതില്‍ കോണ്‍ഗ്രസ്സിന്റെ വന്‍ വീഴ്ചയും വന്‍ നേട്ടവും എല്ലാം കാണാന്‍ പറ്റും. 1980 ലെ തിരഞ്ഞെടുപ്പില്‍ 141 സീറ്റുകള്‍ നേടി ആയിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 1985 ലെ തിരഞ്ഞെടുപ്പില്‍ 149 സീറ്റുകളും നേടി.